കൊയിലാണ്ടിയിലെ വെഡിംങ് കമ്പനിയില്‍ നടന്ന മോഷണ ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വെഡിംങ് കമ്പനിയില്‍ മോഷണം. ഓഷോ വെഡിംങ് കമ്പനിയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആണ് സംഭവം.
മാസ്ക്കും ഗ്ലൗസും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള മമ്മീസ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് പൂട്ട് തകര്‍ത്ത ശേഷം ഗ്ലാസ് ഡോര്‍ ഊരിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.
സ്ഥാപനത്തില്‍ നിന്നും 30 ഓളം പെന്‍ഡ്രൈവ് ഉള്‍പ്പെടെയുളള മറ്റ് സാധനങ്ങളും മോഷണം പോയതായി ഉടമ കെ.വി ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.