ആറ് കേന്ദ്രങ്ങളിലായി പരിശീലനം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂടാടി പഞ്ചായത്തിലെ വനിതകള്‍ക്കായുള്ള യോഗ പരിശീലനം


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു.
ജനകീയാസൂത്രണ പദ്ധതിയില്‍ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. പഞ്ചായത്തിന്റെ ആറ് കേന്ദ്രങ്ങളിലായാണ് യോഗ പരിശീലനം നടത്തുന്നത്.

ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. പൂര്‍ണ്ണമായും സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ഓരോ വാര്‍ഡുകളില്‍ നിന്നും താത്പര്യമുള്ളവരെ അപേക്ഷ മുഖാന്തരം കണ്ടെത്തിയാണ് പരിശീലനം ആരംഭിച്ചത്.

പരിശീലകരെ യോഗ്യത നോക്കി ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രവും തീരുമാനിച്ചു. ജീവതശൈലീ രോഗങ്ങള്‍ക്കും മറ്റ് ശാരീരി മാനസിക ബുദ്ധിമുട്ടുകളും മാറാന്‍ വലിയ തോതില്‍ മാറ്റാന്‍ യോഗ പരിശീലനത്തിലൂടെ സാധിക്കുന്നുവെന്ന് പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായം പ്രകടപ്പിക്കുന്നു. യോഗയെ മതനിരപേക്ഷവും ജനകീയവുമാക്കാന്‍ പദ്ധതിയിലൂടെ സാധിച്ചതായി പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു.