പൂര്‍വ്വ വിദ്യാര്‍ഥി കാര്‍ത്തിക്കിന്റെ റിഥം ഓഫ് യോഗ മാസ് യോഗ ഡിസ്‌പ്ലേ; അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജും


കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടിയില്‍ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിച്ചു. എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഐ.ക്യു.എ.സി എന്നിവയോട് സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എക്കണോമിക്‌സ് വിഭാഗം മേധാവി ലിബി.കെ.സി ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഭിനവ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ റിഥം ഓഫ് യോഗ എന്ന പേരില്‍ മാസ് യോഗ ഡിസ്‌പ്ലേയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സിജു.കെ.ഡി, കായിക വകുപ്പ് മേധാവി അനീഷ് ബാബു.പി.വി, സെക്രട്ടറി ഷിഹാബുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.