”അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള വിലയേറിയ മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കണം”; കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ദശലക്ഷങ്ങള്‍ വിലയുള്ള മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെ.പി.പി.എ ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ദശലക്ഷക്കണക്കിന്ന് രൂപ ചിലവാക്കിയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്നിന്ന് പ്രതിവര്‍ഷം ഒരു രോഗിയ്ക്ക് 72 ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. തദ്ദേശീയമായി ഉദ്പാതിപ്പിക്കുമ്പോള് വളരെ കുറഞ്ഞ രൂപ മാത്രമേ വില്പന വില വരികയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ജീവന്‍രക്ഷാ മരുന്നുകളുടെ നികുതികള്‍ പിന്‍വലിക്കുക, ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട കരട് മിനിമം വേതനം പ്രബല്യത്തില്‍ വരുത്തുക , ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചര്‍ ഉത്ഘാടനം ചെയ്തു. സുകുമാരന്‍ ചെറുവത്ത് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയന് കോറോത്ത്, എം.ടി.നജീര്‍, എ.ശ്രീശന്, കരുണാകരന് കുറ്റ്യാടി, പി.കെ.അനില്‍കുമാര്‍, ധീരജ് ഗോപാല്‍, രജീഷ് കെ.കെ, ദീപ്തി.ഡി, കെ.രാജന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍:-
പി.കെ.അനില്‍കുമാര്‍- പ്രസിഡന്റ്
സജിന.എസ്.കെ, നന്ദന്.പി.ടി- വൈസ്.പ്രസിഡന്റ്
ധീരജ് ഗോപാല്‍- സെക്രട്ടറി
ദീപ്തി.ഡി, അരുണ്‍.യു.പി- ജോ.സെക്രട്ടറി
അനില്‍ കുമാര്‍.കെ- ട്രഷറര്‍
Summary: Kerala Private Pharmacists Association Koyilandy Area Conference