എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് സ്വദേശി ശിവന്‍ തെറ്റത്ത് അന്തരിച്ചു


Advertisement

കൊയിലാണ്ടി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് ശിവന്‍ തെറ്റത്ത് അന്തരിച്ചു. പയ്യന്നൂരില്‍ ഒരു സാഹിത്യ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.മുചുകുന്ന് സ്വദേശിയായ ശിവന്‍ നിലവില്‍ പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആയിരുന്നു താമസം. മുചുകുന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് (തളിപ്പറമ്പ്) സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അധ്യാപകന്‍, നാടകനടന്‍, കലാപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സ്‌നേഹം മുളുന്ന മുളന്തണ് മധുരമിഠായി, കളിവഞ്ചി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement

ഭാര്യ: ബിനിത.

മകള്‍: ജഹനാര.

Advertisement