കോഴിക്കോട് റേഷൻകടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി; ചാക്കുകളില്‍ പുഴുവും ചെള്ളും
കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിന് എത്തിച്ചത് പുഴുവരിച്ച അരി. കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം എത്തിച്ച അരിച്ചാക്കിലാണ് പുഴു.
ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. വെള്ളയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നുമാണ് അരി എത്തിച്ചത്. വിഷയത്തിൽ റേഷനിങ് ഇൻസ്പെക്ടർ ഇടപെട്ടിട്ടുണ്ട്. അരി മാറ്റി നൽകുമെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.
Description: Worm-eaten rice was distributed at the Kozhikode ration shop