ഉത്തര മേഖല സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റ ലോക പൈതൃക ദിനാചരണം പൊയില്‍ക്കാവ് എ.യു.പി സ്‌കൂളില്‍
കൊയിലാണ്ടി: ഉത്തര മേഖല സാമൂഹിക വനവല്‍ക്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് – WWW പൊയില്‍കാവും സംയുക്തമായി സംഘടിപ്പിച്ച ലോക പൈതൃക ദിനാചരണം പോയില്‍കാവ് എ.യു.പി സ്‌കൂളില്‍ നടന്നു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ അധ്യക്ഷയായി. ചടങ്ങിന് കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി.സജീവ് സ്വാഗതം പറഞ്ഞു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത കരോല്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, WWW പൊയില്‍ കാവിന്റെ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ മാസ്റ്റര്‍, പൊയില്‍ കാവ് യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രോഷ്ണി എന്നിവര്‍ ആശംസ നേര്‍ന്നു.
റിട്ടേയേര്‍ഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ പൈതൃക ദിന ക്ലാസ് നയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍ കുട്ടി, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍മാരായ അനൂപ്, ജലീഷ് എന്നിവര്‍ സംബന്ധിച്ചു. ആന്തട്ട യു.പി സ്‌കൂള്‍, പൊയില്‍ കാവ് യു.പി സ്‌കൂള്‍, വിദ്യാതരംഗിണി എല്‍.പി സ്‌കൂള്‍ ചെങ്ങോട്ട് കാവ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിന് സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ എന്‍.കെ.ഇബ്രായി നന്ദി പറഞ്ഞു.
Summary: World Heritage Day celebration by the Northern Region Social Forestry Division at Poyilkavu AUP School