പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു


പേരാമ്പ്ര: ലോക ലഹരിവിരുദ്ധ ദിനാചരണത്തില്‍ പങ്കാളികളായി പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതരും. ഡോക്ടര്‍ വര്‍ഷ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രസക്തിയെപ്പറ്റി ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. കൂടാതെ പേരാമ്പ്ര പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.