‘കൊയിലാണ്ടിക്കൂട്ടം’ ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന കമ്മിറ്റി ചുമതലയേറ്റു


കൊയിലാണ്ടി: താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ‘കൊയിലാണ്ടിക്കൂട്ടം’ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന കമ്മിറ്റി ചുമതലയേറ്റെടുത്തു. ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവര്‍ത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ ‘കൊയിലാണ്ടിക്കൂട്ടം’ ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പുതിയ കമ്മിറ്റിയാണ് ചുമതലയേറ്റത്.

ശിഹാബുദ്ധീന്‍ എസ്പിഎച്ച് (ഗ്ലോബല്‍ ചെയര്‍മാന്‍), പവിത്രന്‍ കൊയിലാണ്ടി (പ്രസിഡണ്ട്), ഫൈസല്‍ മൂസ, അസീസ് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്മാര്‍), കെ. ടി. സലിം (ജനറല്‍ സെക്രട്ടറി), ഷാഫി കൊല്ലം, ചന്ദ്രു പോയില്‍കാവ് (സെക്രട്ടറിമാര്‍), റിസ്വാന്‍ (ട്രെഷറര്‍), റാഫി കൊയിലാണ്ടി (ചീഫ് കോര്‍ഡിനേറ്റര്‍), ജലീല്‍ മഷ്ഹൂര്‍ (മീഡിയ കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

പത്ത് ചാപ്റ്റര്‍ കമ്മിറ്റികളില്‍ നിന്നും ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായി ജസീര്‍ കാപ്പാട്, സൈന്‍ കൊയിലാണ്ടി, എ. പി. മധുസൂദനന്‍, ടി. എം. സുരേഷ്, നബീല്‍ നാരങ്ങോളി, താഹ ബഹസ്സന്‍, നിസാര്‍ കളത്തില്‍, ഷഫീഖ് സംസം, ഗഫൂര്‍ കുന്നിക്കല്‍, ഷഹീര്‍ വെങ്ങളം, അനില്‍ കൊയിലാണ്ടി, ഷഫീഖ് നന്തി, നൗഫല്‍ അലി, അലി കുന്നപ്പള്ളി, റാഷിദ് ദയ, നിബിന്‍ ഇന്ദ്രനീലം, റഷീദ് മൂടാടിയന്‍, സഹീര്‍ ഗാലക്‌സി, സി.എല്‍ അനില്‍ കുമാര്‍, റാഷിദ് സമസ്യ, സാജിദ് ബക്കര്‍, അമീര്‍ അലി , ടി. പി. ജയരാജ്, പദ്മരാജന്‍ നാരായണന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കൊയിലാണ്ടി താലൂക്കിലെ നിര്‍ധരരായ സ്‌കൂള്‍ കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കുന്ന പദ്ധതിയായ’കുഞ്ഞുമനസ്സുകള്‍ക്ക് കുട്ടിസമ്മാനം ‘ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ നടത്തുവാനും കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 5,6 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടത്താനും പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയതായി ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.