രാത്രി ഉറങ്ങാനായി കിടന്നു, രാവിലെ മുറിയില്‍ കാണാതായി; കൊയിലാണ്ടിയിൽ സ്ത്രീയെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: ഗുരുകുലം ബീച്ചില്‍ ചന്ദ്രമതിയെന്ന സ്ത്രീയെ കാണാനില്ലെന്ന് പരാതി. അറുപത്തിയൊന്ന് വയസുണ്ട്.

Advertisement

ഇന്നലെ രാത്രി ഉറങ്ങാനായി കിടന്നതാണ്. രാവിലെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രി ഉറങ്ങാന്‍ കിടന്ന അതേ വേഷത്തിലാണ് കാണാതായത്. പേഴ്‌സോ പണമോ കൊണ്ടുപോയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
Advertisement

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക: 9846186694, 7034338244.

Advertisement