കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂര്‍: ഇരിക്കൂര്‍ ഊരത്തൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.

ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല.

Description: Woman found dead inside house in Kannur