സംശയം തോന്നി ബാഗ് പരിശോധിച്ചു; കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ


കോഴിക്കോട്: കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. യുവതിയില്‍ നിന്നും 2.25 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.

Description: Woman arrested in Kozhikode with ganja