പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി; യുവതി അറസ്റ്റിൽ


Advertisement

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി സത്യഭാമയാണ് (30) അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് തിരൂർ ബി പി അങ്ങാടി സ്വദേശിയായ സാബികാണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്.

Advertisement

ഒളിവിൽ പോയ സാബിക്കിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.പതിനഞ്ചുകാരന് ഇവര്‍ ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Description: Woman arrested for sexually assaulting 15-year-old and recording video