രാവിലെ ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തിയ മണിക്കൂറുകള്‍ക്കകം പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

ശനിയാഴ്ച രാവിലെയാണ് യൂസഫ് അബുദാബിയില്‍ നിന്ന് വീട്ടിലെത്തിയത്. വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം.

ഭാര്യ: ഖൈറുന്നീസ. മക്കള്‍: ഷാന, ശാരി (അബുദാബി), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് കടവത്തൂര്‍, നശ മൊകേരി).