അരിക്കുളം ഊരള്ളൂരിലും നടുവണ്ണൂരിലും ജനവാസ മേഖലയില്‍ കാട്ടുപന്നിയിറങ്ങി
അരിക്കുളം: ഊരള്ളൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നിയിറങ്ങി. വെള്ളിയാഴ്ചയാണ് സംഭവം. അരിക്കുളം ഊരള്ളൂര്‍, പുതിയേടത്ത്, മാവട്ട് ഭാഗങ്ങളിലും മന്ദങ്കാവ്, നടുവണ്ണൂര്‍ തുരുത്തി മുക്ക്, കേരഫെഡ് എന്നിവിടങ്ങളിലുമാണ് കാട്ടുപന്നിയുടെ സാന്നിധ്യം കണ്ടെത്തിയത്. പകല്‍ സമയത്താണ് പന്നി ഇറങ്ങിയിട്ടുള്ളത്.
നിലവില്‍ നാഷനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറ് മാസം മുന്‍പ് മാവട്ട് ഭാഗത്ത് കാട്ടുപന്നി ഇറങ്ങിയിരുന്നതായി പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതേസമയം നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദങ്കാവ്, പറമ്പിന്‍കാട്, വടക്കേപ്പറമ്പില്‍ എന്നിവിടങ്ങില്‍ ഇതേ കാട്ടുപന്നി തന്നെ ഇറങ്ങിയിരുന്നു. ഇവിടങ്ങളിലെ ചിലയിടങ്ങളിലെ വിളകള്‍ പന്നി നശിപ്പിച്ചതായി വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വീഡിയോ കാണാം..
ഇവിടെ സ്ഥിരമായി കാട്ടുപന്നി ഇറങ്ങാറുണ്ടെന്നും രണ്ട് മാസത്തിന് ശേഷമാണ് വീണ്ടു പന്നി ജനവാസ മേഖലകളില്‍ ഇറങ്ങിയതെന്നും പറഞ്ഞു. നിലവില്‍ ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്തിലും വിവരമറിയിച്ചിട്ടുണ്ട്. പന്നിയെ പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.