ഗുസ്തി താരങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വ്യാപക പ്രതിഷേധം; കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ച് കർഷകസംഘം ഏരിയാ കമ്മിറ്റി


കൊയിലാണ്ടി: ഗുസ്തി താരങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം കൊയിലണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗം നടന്നു. പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റിഅംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻറ് അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം. ടി.വി ഗിരിജ. സംസാരിച്ചു . ഏരിയ സെക്രട്ടറി പി.കെ. ബാബു സ്വാഗതവും പി കെ ഭരതൻ നന്ദി പറഞ്ഞു. പ്രകടനത്തിന് പി സി സതീഷ് ചന്ദ്രൻ, എ.സുധാകരൻ, പി.വി. സോമശേഖരൻ, സതി കിഴക്കയിൽ, കെ. സതിദേവി. എന്നിവർ നേതൃത്വം നൽകി.

വനിത അത്ലീറ്റുകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ആരോപണം. ഇരയായവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ 23-ാം തീയതിയാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജ്യതലസ്ഥാനത്ത് വിനേഷ്, സാക്ഷി, ബജ്റംഗ് ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജന്തര്‍ മന്തറിലെ ഗുസ്തി താരങ്ങളുടെ സമരപ്പന്തലും നീക്കം ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് റിയോ 2016 വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവര്‍ തങ്ങളുടെ മെഡലുകള്‍ ഹരിദ്വാറില്‍ വച്ച് ഗംഗയില്‍ എറിയമെന്ന് അറിയിച്ചിരുന്നു. കർഷക സംഘം നേതാക്കൾ ഇടപെട്ടാണ് ഇതിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്.