കക്കയം-തലയാട് ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍; 26-ാം മൈലില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു


തലയാട്: കക്കയം -തലയാട് 26-ാം മൈല്‍ ഭാഗത്ത് വ്യാപക മണ്ണിടിച്ചില്‍. ഇന്നലെ രാത്രി 8.30 യോടെയാണ് 26-ാം മൈലില്‍ റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് വീണത്. സമീപപ്രദേശങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്.

തലയാട്-കക്കയം ഭാഗത്തേയ്ക്ക് പോകുന്ന റോഡിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിഞ്ഞതോടെ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വാഹനങ്ങള്‍ കടന്ന് പോകാന്‍ ദുഷ്‌ക്കരമായതിന്‍ നിലവില്‍ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

 

നിലവില്‍ മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും കക്കയം ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.