ഇടിമിന്നലിൽ ചേമഞ്ചേരിയിൽ വ്യാപക നാശം; മീറ്റർ പൊട്ടിത്തെറിച്ചു, തെങ്ങിൽ തീപടർന്നു
ചേമഞ്ചേരി: ഇടിമിന്നലിൽ ചേമഞ്ചേരി കണ്ണങ്കടവിൽ വ്യാപക നാശം. വീടിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പം സമീപത്തെപറമ്പിലെ തെങ്ങിനും തീ പിടിച്ചു. ഇന്ന് രാത്രി 7.15 ഓടെയാണ് സംഭവം.
ശക്തമായ ഇടിമിന്നലിലാണ് കാപ്പാട് സ്വദേശിയായ ഇബ്രാഹംകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തെങ്ങിന് തീ പിടിച്ചത്. തെങ്ങിന്റെ മുകൾ ഭാഗത്താണ് തീ പടർന്നത്. ഉടനെ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും തീ നിയന്ത്രണ വിധേയമായി.
സമീപത്തെ അക്സ ഹൗസിൽ അഷ്റഫിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മീറ്റർ പൊട്ടിത്തെറിക്കുകയും മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി അധീകൃതർ പരിശോധനയ്ക്കായി വീട്ടിലെത്തിയിട്ടുണ്ട്.
അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് സി.കെ ബാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ബിനീഷ് വി.കെ, ഹേമന്ത്, സനൽ രാജ്, ഹോം ഗാർഡ് ബാലൻ, ഡ്രെെവർ റിനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.