പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് രാത്രി കാലങ്ങളില്‍ ടോര്‍ച്ചടി, നഗ്നനനായി നടത്തം: തലശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍



തലശ്ശേരി: രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിനകത്തേക്ക് ടോര്‍ച്ചടിക്കുകയും നഗ്നനായി നടക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുന്നോല്‍ ഷാജി നിവാസില്‍ ഷാജി വില്യംസണിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.


തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളാണ് ഇയാള്‍ക്കെതിരെ പരാതിപ്പെട്ടത്. പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.