കൊല്ലം പാറപ്പള്ളിയ്ക്ക് സമീപം ചക്ക പറിക്കുന്നതിനിടെ ലൈനില്‍തട്ടി ഷോക്കേറ്റ് വയോധികന്‍ മരിച്ചു


കൊയിലാണ്ടി: ചക്ക പറിക്കുന്നതിനിടെ വൈദ്യുതലൈനില്‍തട്ടി വയോധികന്‍ മരിച്ചു. കൊല്ലം മരുതാംകണ്ടി രാമന്‍ ആണ് മരിച്ചത്. എഴുപതിയെട്ട്  വയസ്സായിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലത്ത് പാറപ്പള്ളി റോഡില്‍ വീടിന് സമീപത്തെ പറമ്പില്‍ ചക്ക പറിക്കുന്നതിനിടെ ചക്ക പറിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.