സഹോദരന്റെ സംസ്‌ക്കാര ചടങ്ങ് നടക്കുന്നതിനിടയില്‍ കൊയിലാണ്ടിയില്‍ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണ് മരിച്ചു


കൊയിലാണ്ടി: മരണപ്പെട്ട സഹോദരന്റെ സംസ്‌ക്കാരത്തിനിടെ ജ്യേഷഠന്‍ കുഴഞ്ഞ് വീണുമരിച്ചു. കൊയിലാണ്ടി വിക്രാന്ത് മെറ്റല്‍ ക്രാഫ്റ്റ് നടത്തിപ്പുകാരന്‍ കെന്നിമാസിഡോ ആണ് മരിച്ചത്. അന്‍പത്തി രണ്ട് വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച സഹോദരന്‍ ടെറി മാസിഡോയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമ്പാേഴാണ് കെന്നി മാസിഡോ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കൊയിലാണ്ടി പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്നു.

അച്ഛന്‍: പരേതനായ റോണി മാസിഡോ.

അമ്മ: പരേതയായ ഫില്ലസ് മാസിഡാേ.

ഭാര്യ: ജോളി.

മകന്‍: ഷര്‍മന്‍ മാസിഡോ.

സഹാേദരന്‍: ജെഫ്രി മാസിഡോ (ബഹറൈന്‍).