ശക്തമായ തിരമാല; മീന്‍പിടിക്കുന്നതിനിടയില്‍ കൊളാവിപ്പാലത്ത് കടലില്‍ ഫൈബര്‍ വള്ളം തകര്‍ന്നു


പയ്യോളി: കടലില്‍ മത്സ്യം പിടിക്കുന്നതിനിടയില്‍ ഫെബര്‍ വള്ളം തകര്‍ന്നു. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ തിരമാലയില്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചാണ്അപകടം ഉണ്ടായത്.

രണ്ട് എന്‍ഞ്ചിനും വലയും നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ മാടാളന്‍ അസീസിന്റ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ വള്ളം. കോട്ടക്കലിലെ കരീം, നാസര്‍ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ട് പേരും വടകര ഗവണ്‍െമന്റ് ആശുപത്രിയില്‍ ചികിത്സ തേടി. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കണക്കാക്കുന്നു.