തെങ്ങില്‍ കയറിക്കൊണ്ടിരിക്കെ തെങ്ങ് മറിഞ്ഞ് വീണു; മേപ്പയ്യൂര്‍ വിളയാട്ടൂരില്‍ തെങ്ങുകയറ്റത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം


Advertisement

മേപ്പയ്യൂര്‍: വിളയാട്ടൂരില്‍ തെങ്ങില്‍ കയറവെ തെങ്ങ് മറിഞ്ഞുവീണ് തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു. നെല്ല്യാട്ടുമ്മല്‍ പ്രകാശന്‍ (47) ആണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെയായിരുന്നു അപകടം. അയല്‍വീട്ടില്‍ തെങ്ങില്‍ തേങ്ങ പറിക്കാനായി മെഷീന്‍ ഉപയോഗിച്ച് കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് വേരോടെ പൊരിഞ്ഞ് വീഴുകയായിരുന്നു. പ്രകാശനെ ഉടനെ മേപ്പയ്യൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: കല്ല്യാണി. ഭാര്യ: സുജിന. മക്കള്‍: അവനിക, അവനീന്ദ്ര. സഹോദരങ്ങള്‍: ശാന്ത, ഗോപാലകൃഷ്ണന്‍, പ്രഭാകരന്‍, ഗീത.

Advertisement

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.