തുടങ്ങിയത് നടുവേദനയുടെ രൂപത്തില്‍, വിദഗ്ധ പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഏറെ നാളത്തെ ചികിത്സ ഫലംകണ്ടില്ല, പൊയില്‍ക്കാവിലെ അനുവിന്ദ് യാത്രയായി


കൊയിലാണ്ടി: പൊയില്‍ക്കാവ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പയറ്റുവളപ്പിലെ അളിയന്‍പുറത്ത് സി.അനുവിന് മരണപ്പെട്ടത് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന്. ഒന്നര വര്‍ഷം മുമ്പാണ് അനുവിന്ദിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നു. ഏറെ നാളത്തെ ചികിത്സയും ഫലം കണ്ടില്ല.

നടുവേദനയുടെ രൂപത്തിലായിരുന്നു അനുവിന്ദിന് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് കാലിനും കൈയ്ക്കുമെല്ലാം വേദനയായി. തുടര്‍ന്ന് നടത്തിയ വിഗദ്ധ ചികിത്സയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ഞായറാഴ്ച അനുവിന്ദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. അളിയന്‍പുറത്ത് അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകനാണ് അനുവിന്ദ്. ഹില്‍മതേജസി സഹോദരിയാണ്.