പയ്യോളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണു; കിണറിനു തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ വീഴാതെ കിട്ടിയത് ഭാഗ്യം!


പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. വെറും ആറുവര്‍ഷത്തെ പഴക്കം മാത്രമേ കിണറിനുള്ളൂ.

പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. കിണറിന് തൊട്ടടുത്ത്കാര്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ കാറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

മോട്ടോര്‍ പമ്പ് സെറ്റ് കിണറിലകപ്പെട്ടു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം വ്യക്തമല്ല.