ആശ്വാസ വാർത്തയെത്തി; വയനാട്ടിൽ ആളെക്കൊല്ലി കടുവയെ മയക്ക് വെടിവെച്ച് പിടികൂടി, ആറ് റൗണ്ട് വെടിവെച്ചതായി ഡി.എഫ്.ഒ


മാനന്തവാടി: ജനവാസമേഖലയിലിറങ്ങി നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ
വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ച് പിടികൂടിയത്. ഇന്ന് രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കണ്ടത്.

പിന്നീട് കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു. കാലില്‍ വെടിയേറ്റതായാണ് വിവരം.


Also Read: ‘അച്ഛന് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, 2023 ആയെങ്കിലും ഇപ്പോഴും പലര്‍ക്കും കുലസ്ത്രീ സങ്കല്‍പ്പം ഉണ്ട്’; സ്ത്രീകളോടുള്ള മലയാളികളുടെ മോശം സമീപനത്തിനെതിരെ തുറന്ന് പ്രതികരിച്ച് യുവതാരം നയന എല്‍സ


കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറയിലേക്ക്.