വയനാട് പുനരധിവാസം; രണ്ട് എസ്റ്റേറ്റുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ്, 750 കോടി ചിലവ്, ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കും


വയനാട്: വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. 750 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായാണ് പുനരധിവാസം. ഇതിനായി നെടുമ്പാലയില്‍ 48.96 ഹെക്ടര്‍ ഏറ്റെടുക്കുമെന്നും ഒരു കുടുംബത്തിന് 10 സെന്റും വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിനും നിര്‍മ്മാണ ഏജന്‍സി കിഫ്‌കോണിനുമാണ്. ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള യാണ് നടപ്പിലാക്കുന്നത്. നിര്‍മ്മാണ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് മേല്‍നോട്ടം വഹിക്കുക.

കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നടപ്പിലാക്കുക. രണ്ട് ടൗണ്‍ഷിപ്പുകളിലായാണ് പുനരധിവാസം. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ അഞ്ച് സെന്റില്‍ വീട് നിര്‍മ്മിക്കും. അങ്കണവാടി, സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ്, പാര്‍ക്കിംഗം, കളിസ്ഥലം, എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ പത്ത് സെന്റില്‍ വീടുകള്‍ നിര്‍മ്മിക്കും.

ഭൂമിയുടെ അടിസ്ഥാന വില കണക്കിലെടുത്താണ് അഞ്ച്, പത്ത് സെന്റുകളിലായി നിര്‍മ്മിക്കുന്നത്. ഭാവിയില്‍ മുകളിലേയ്ക്ക് എടുക്കാവുന്ന തരത്തിലാവും നിര്‍മ്മാണം. ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.