വിതരണം ചെയ്തത് 50 പേര്‍ക്ക്; മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് കൈമാറി


Advertisement

കൊയിലാണ്ടി: മുനിസിപ്പാലിറ്റി 2024-25 വര്‍ഷത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

50 പേര്‍ക്കാണ് മുനിസിപ്പാലിറ്റി തന്‍വര്‍ഷം വാട്ടര്‍ ടാങ്ക് വിതരണം ചെയുന്നത്. 4000 രൂപയോളം യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് 75% കോസ്റ്റ് മുനിസിപ്പാലിറ്റി വഹിക്കുന്നതാണ്. 200000 രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയത്.

Advertisement

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര സ്വാഗതം പറഞ്ഞ ചടങ്ങില്‍ യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റീ ഇന്ദിര ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സന്മാരായ പ്രജില, വാര്‍ഡ് കൗണ്‍സിലര്‍മാരായ വൈശാഖ്, സുധാകരന്‍, സിന്ധു സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫിഷറീസ് ഓഫീസര്‍ നന്ദി അറിയിച്ചു.

Advertisement
Advertisement