മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം സംവിധാനം ഏര്‍പ്പെടുത്തും; വലിച്ചെറിയല്‍ മുക്ത നിയോജകമണ്ഡലമാകാനുള്ള ഒരുക്കങ്ങളില്‍ കൊയിലാണ്ടി
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തെ വലിച്ചെറിയല്‍ മുക്ത നിയോജക മണ്ഡലമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും 2024 മാര്‍ച്ച് 31ന് മുമ്പ് ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തും.
ഇതിന്റെ ഭാഗമായി ചേര്‍ന്ന മാലിന്യമുക്ത നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള മോണിറ്ററിങ് സമിതി യോഗം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അധ്യക്ഷയായി.
പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി.ഫാത്തിമ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, മൂടാടി പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ.ഭാസ്‌കരന്‍, കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, നഗരസഭ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.സുരേഷ് എന്നിവര്‍ സംസാരഹിച്ചു. സതീഷ് സ്വാഗതം പറഞ്ഞു.