യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുറക്കാട്ടിരി പാലം മുതല്‍ ഉള്ള്യേരി വരെ നാളെ മുതല്‍ ഭാഗികമായി ഗതാഗത തടസ്സപ്പെടുമെന്ന് അറിയിപ്പ്


Advertisement

ഉള്ള്യേരി: പുറക്കാട്ടിരി പാലം മുതല്‍ ഉള്ള്യേരി വരെ നാളെ (ഏപ്രില്‍ 25) മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി-പുറക്കാട്ടിരി-അണ്ടിക്കോട്-അത്തോളി-ഉള്ള്യേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് അറിയിപ്പ്.

Advertisement

പുറക്കാട്ടിരി പാലം മുതല്‍ ഉള്ള്യേരി വരെ റീ ടാറിങ് നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെടുന്നത്. പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement
Advertisement