മുഖക്കുരു അകറ്റണോ? ചര്‍മ്മം തിളങ്ങാന്‍  ഉപയോഗിക്കാം അടുക്കളയിലെ നാല് ചേരുവകള്‍


മുഖക്കുരു എല്ലാവരുടെയും പ്രശ്‌നമാണല്ലേ.. മുഖക്കുരു മാറുവാനായി വിപണിയില്‍ നിന്നും നിരവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മടുത്തെങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

മഞ്ഞള്‍

വീട്ടില്‍ തന്നെ ലഭ്യമായിട്ടുളള പ്രകൃദിദത്തമായ മഞ്ഞളാണ് താരം. മഞ്ഞളില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫളമേറ്ററി എന്നിവ അടങ്ങിയിട്ടുളളതിനാല്‍ മുഖക്കുരു, കറുത്തപാടുകള്‍ എന്നിവ ആകറ്റാന്‍ വളരെ അധികം സാഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് നല്ല നിറം നല്‍കാനും മഞ്ഞല്‍ സഹായിക്കും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാലും മഞ്ഞളും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുഖക്കുരു അകറ്റാനും ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുവാനും സഹായിക്കുന്നു. പ്രകൃതിദത്തമായതിനാല്‍ യാതൊരു പ്രശ്‌നവും ചര്‍മ്മത്തില്‍ ഉണ്ടാവുകയില്ല. മാത്രമല്ല ശരീരത്തിലെ ചുളിവുകള്‍ അകറ്റാനും സ്‌കിന്‍ മൃദുലമാകാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു.

തൈര്

ചര്‍മ്മത്തിന് തിളക്കവും യുവത്വവും നല്‍കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് തൈര്. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുളളതിനാല്‍ ഇത് നിര്‍ജ്ജീവമായ കോശങ്ങളെ പുറന്തളളുകയും ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. കൂടാതെ ചര്‍മ്മത്തില്‍ അടങ്ങിയിട്ടുളള ബ്ലാക്ക ഹെഡ്‌സും വൈറ്റ് ഹെഡ്‌സ് നീക്കം ചെയ്യുകയും ചെയ്യുന്നു.

ആര്യവേപ്പില

വീടുകളിലെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് ആര്യവേപ്പില. മുഖക്കുരു അകറ്റുവാന്‍ ഏറ്റവും പ്രയോജനപ്പെടുന്നതും ആര്യവേപ്പിലയാണ്. വേപ്പിലയുടെ ആന്റി ബാക്ടീരിയല്‍ സ്വഭാവം ചര്‍മ്മത്തിലെ അണുബാധകളെ നശിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നു. [mid5]