പൊട്ടാസ് 2k 2023; പാട്ടും ഡാന്‍സുമൊക്കെയായി അംഗന്‍വാടി കലോത്സവം കളറാക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടി കലോത്സവം ആഘോഷമാക്കി. വനിതാ-ശിശുവകുപ്പുമായി സഹകരിച്ചാണ് ‘പൊട്ടാസ്2k 2023’ എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ അംഗന്‍വാടികളിലെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പെയ്ന്റിംഗ്, ഒപ്പന, ഗ്രൂപ്പു ഡാന്‍സ്, സിംഗില്‍ ഡാന്‍സ്, നാടോടി പാട്ട്, പ്രഛന്ന വേഷം, കഥ പറയല്‍, തുടങ്ങി നിരവധി പരിപാടികളില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ ബ്ലോക്ക് അംഗങ്ങളായ, പ്രഭാശങ്കര്‍, കെ.കെ വിനോദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.ഡി.പി.ഒ കെ. ദീപ സ്വാഗതവും ക്ഷേമ കാര്യസമിതി ചെയര്‍മാന്‍ രജിത പി.കെ നന്ദിയും പറഞ്ഞു.