കനത്ത മഴയില്‍ വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു


Advertisement

കൊയിലാണ്ടി: കനത്തമഴയെത്തുടര്‍ന്ന് വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒമ്പതാംവാര്‍ഡില്‍ പാലാടന്‍കണ്ടി മീത്തല്‍ സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.

Advertisement

ചെങ്കല്ലുകൊണ്ട് കെട്ടിയ മതില്‍ അയല്‍വാസിയുടെ പറമ്പിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അപകട സമയത്ത് മതിലിന് അരികില്‍ ആരുമില്ലായിരുന്നതിനാല്‍ ആളപായമൊന്നുമില്ല. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Advertisement
Advertisement