കണയങ്കോട് പാലത്തിന് സമീപം മതില്‍ ഇടിഞ്ഞു; വീടിന് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം തഹസില്‍ദാര്‍ക്ക് പരാതി നല്‍കി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഉള്ള്യേരിയിലേക്ക് പോകുംവഴി സംസ്ഥാനപാതയില്‍ കണയങ്കോട് പാലത്തിന് സമീപം മതില്‍ ഇടിഞ്ഞു. പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള 12 മീറ്ററോളം ഉള്ള മതിലാണ് ഇടിഞ്ഞത്.

മതിലിടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ കടവത്ത് മീത്തല്‍ വി.കെ.ഗോപാലന്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. മതിലിന് പിന്‍ഭാഗത്തുള്ള ഗോപാലന്റെ സ്ഥലവും വീടുമാണ്. മതില്‍ വലിയ തോതില്‍ ഇടിയുന്നത് വീടിനും സ്ഥലത്തിനും ഭീഷണിയാണെന്നും സംരക്ഷണം വേണമെന്നുമാണ് ഗോപാലന്‍ ആവശ്യപ്പെട്ടത്.

.