കനത്ത മഴയില്‍ കീഴരിയൂരില്‍ വീടിന്റെ ചുമരിലേക്ക് അയല്‍വാസിയുടെ മതില് ഇടിഞ്ഞുവീണു; ഗൃഹനാഥയ്ക്ക് പരിക്ക്
കീഴരിയൂര്‍: കനത്ത മഴയില്‍ കീഴരിയൂരില്‍ മതില് ഇടിഞ്ഞുവീണു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കീഴരിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് സംഭവം.
പുത്തന്‍പുരയില്‍ ജാനകിയുടെ വീടിന്റെ ചുമരിലേക്ക് അയല്‍ക്കാരിയായ ശാന്തയുടെയും ഗീതയുടെയും മതില് തകര്‍ന്ന് വീഴുകയായിരുന്നു.
ജനലിന്റെ ഗ്ലാസ് തകര്‍ന്ന് ജാനകിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഭിത്തി പൊട്ടി നില്ക്കുന്ന മതിലിന്റെ ഒരു ഭാഗം കൂടി അപകട ഭീഷണിയായി നില്‍ക്കുന്നുണ്ട്. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഈ മതില് കെട്ടുന്ന സമയത്തുതന്നെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ജാനകി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ആ പരാതിയിന്മേല് അനധികൃത നിര്‍മ്മാണത്തിനെതിരെ സെക്രട്ടറി നടപടി സ്വീകരിച്ചിരുന്നില്ല. മതിലിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ അവര്‍ ആവശ്യപ്പെട്ടു.