കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ലയുടെ വൈരി ഷോർട്ട് ഫിലിം ഉടൻ; എം.ടി വാസുദേവൻ നായർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് നിർമ്മിക്കുന്ന വൈരി എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. പത്മഭൂഷൺ. എം.ടി വാസുദേവൻ നായരാണ് പ്രകാശന ചെയ്തത്.

ചടങ്ങിൽ ഷാജി പട്ടിക്കര ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ സെക്രട്ടറി), പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്, മകേശൻ നടേരി എന്നിവർ സംബന്ധിച്ചു.

പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചായാഗ്രഹണം നിധീഷ് സാരംഗിയാണ്. രഞ്ജിത്ത് ലാലിന്റെ ആശയത്തിൽ നിന്നുമാണ് ഷോർട്ട് ഫിലിമിന്റെ കഥ രൂപപ്പെട്ടത്. കിഷോർ മാധവൻ, ആൻസൻ ജേക്കബ്, മകേശൻ നടേരി, ദിനേഷ് യു.എം, അശോക് അക്ഷയ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

[bot1]