കൊയിലാണ്ടിയിലെ വ്യാപാര മേഖല ഊര്‍ജ്ജസ്വലമാകും; മൂന്നുമാസം നീളുന്ന വ്യാപാര ഉത്സവവുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാത്തിരിക്കുന്നത് മാരുതി കാറടക്കം നിരവധി സമ്മാനങ്ങള്‍
കൊയിലാണ്ടി: വ്യാപാരമാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തില്‍ കൊയിലാണ്ടിയിലെ വ്യാപാര മേഖല ഊര്‍ജ്ജസ്വലമാക്കാന്‍ വേണ്ടി കൊയിലാണ്ടിയില്‍ വ്യാപാര ഉത്സവം സംഘടിപ്പിക്കുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വ്യാപാര ഉത്സവം എന്ന പേരില്‍ കൊയിലാണ്ടി ഷോപ്പില്‍ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 20 മുതല്‍ മെയ് 20 വരെയുള്ള മൂന്നുമാസ കാലായളവിലാണ് വ്യാപാര ഉത്സവം നടക്കുന്നത്. വ്യാപാര ഉത്സവത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ നൂറുകണക്കിന് ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മാരുതി കാറാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി ആക്ടീവ സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണവും നല്‍കും. ഒപ്പം 20 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ഓരോ ആഴ്ച കൂടുന്തോറും നറുക്കെടുപ്പില്‍ സമ്മാനങ്ങളും ഓരോ രണ്ടാഴ്ച കൂടുമ്പോഴും കൊയിലാണ്ടി ടൗണിലെ വിവിധ വേദികളിലായി വിവിധയിനം കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വ്യാപാര ഉത്സവത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് വൈകുന്നേരം ബസ് സ്റ്റാന്റ് പരിസരത്തെ ഓപ്പണ്‍ സ്റ്റേജില്‍ കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ അധ്യക്ഷനാവും. ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ടാണ് മുഖ്യാതിഥി. വിവിധ രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യാപാര ഉത്സവത്തിന്റെ ബ്രോഷര്‍ ഫെബ്രുവരി 17ന് കൊയിലാണ്ടിയിലെ യു.എ.ഖാദര്‍ പാര്‍ക്കില്‍വെച്ച് പ്രകാശനം ചെയ്യും.
Summary: Vyapara ulsavam trade festival in koyilandy