ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കൊയിലാണ്ടി സ്വദേശി വി.പി സുകുമാരന്‍


കൊയിലാണ്ടി : ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് സ്വദേശിയായ വി പി. സുകുമാരനെയാണ് തിരഞ്ഞെടുത്തത്. ജുലൈ 6,7 തിയ്യതികളിലായി ഹൈദരാബാദില്‍ നടന്ന
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിലെ 27 സംസ്ഥാങ്ങളില്‍ നിന്നും 200 ല്‍ അധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് സുകുമാരന്‍. റിട്ട: പഞ്ചായത്ത് ഡയറക്ടറായി സര്‍വീസില്‍ നിന്നും വിരമിച്ചു. ജെ.സി.ഐ., ഒയിസ്‌ക ഇന്റെര്‍നാഷണല്‍ സൗത്ത് ഇന്ത്യന്‍ സെക്രട്ടറിയായും, പ്രവര്‍ത്തിച്ചിട്ടുണ്ട്. അലയന്‍സ് ക്ലബ്ബ് സജീവ പ്രവര്‍ത്തകനാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്‍ ആയി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.