തിങ്ങിനിറഞ്ഞ് കാണികൾ, ആർത്തിരമ്പി കൈയ്യടി; ആവേശമായി ബിജി ബ്രദേഴ്സ് വെങ്ങളം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വോളീബോൾ ടൂർണമെന്റ്
കൊയിലാണ്ടി: ബ്രദേഴ്സ് വെങ്ങളം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വോളീബോൾ ടൂർണമെന്റ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ചീറങ്ങോട്ട് രമേശൻ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും മുതിരക്കാലയിൽ അബ്ദുറഹിമാൻ കുട്ടി സ്മാരക റണ്ണേഴ്സ് ട്രോഫിയ്ക്കും വേണ്ടി ‘ലഹരിയാകാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ആദ്യ ദിനം നടന്ന മത്സരത്തില്‍ ബിജി ബ്രദേഴ്സ് വെങ്ങളം, ഫീനിക്സ് പുത്തഞ്ചേരി, വോളി ഫ്രണ്ട്‌സ് കൂമുള്ളി, ഫ്രണ്ട്‌സ് പൊയില്‍ത്താഴം എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് രാത്രി 7മണിക്കാണ് ഫസ്റ്റ് സെമി ഫൈനല്‍.
ക്ലബ് പ്രസിഡണ്ട് അശ്വിൻ ആർ.സി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.അജ്നഫ് ആശംസയർപ്പിച്ചു സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷഫ്കത്ത് കെ.ടി സ്വാഗതവും ട്രഷറർ സൂരജ് സി.കെ നന്ദിയും പറഞ്ഞു. ഏപ്രിൽ 21, 22 തീയതികളിലായി വെങ്ങളം വി.ആർ.സി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റില്‍ വിവിധ പഞ്ചായത്തുകളിലെ 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
Description: Volleyball tournament of BG Brothers Vengalam Arts and Sports Club