ബൈക്ക് മണ്‍കൂനയില്‍ തട്ടി മറിഞ്ഞു; മലപ്പുറത്തുണ്ടായ അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു


മലപ്പുറം: തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്‌ളോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകന്‍ ജുനൈദ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.

ഇന്ന് ആറരയോടെയായിരുന്നു അപകടം. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡരികില്‍ രക്തംവാര്‍ന്ന് കിടക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്.

വഴിക്കടവില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: സൈറാബാനു. മകന്‍: മുഹമ്മദ് റെജല്‍.

Summary: Vlogger Junaid dies in Malappuram accident after bike hits dune and overturns