2025ല്‍ കൂടുതല്‍ കരുത്തോടെ വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്‍; 19 അംഗ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃനിരയില്‍


കൊയിലാണ്ടി: വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്‍ വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വിയ്യൂർ ശാന്തി നിവാസില്‍ നടന്ന യോഗത്തിന്‌ പ്രസിഡന്റ് അനിൽകുമാർ അഭിരാമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ടി.പി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ടി.കെ. ഹർജിത്ത് സാബു വരവുചെലവു കണക്കും അവതരിപ്പിച്ചു.

എസ്. ജയരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.പി വേലായുധൻ, നാരായണൻ. ടി.എം. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടര്‍ന്ന്‌ 2025 വർഷത്തേക്ക് 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഉഷശ്രീ ടീച്ചർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

*19 അംഗ എക്സിക്യൂട്ടീവ് അംഗങ്ങള്‍*

അനിൽകുമാർ അഭിരാമി(പ്രസിഡന്റ്),
ബാബു. ടി.പി (സെക്രട്ടറി),
രാജൻ.പി.വി. (വൈസ് പ്രസിഡന്റ്),
ശ്രീജാ സെൽവൻ (ജോയിന്റ് സെക്രട്ടറി),
ദിനേശൻ. പി.വി. (ട്രഷറർ)

അംഗങ്ങള്‍

മിനി കൃഷ്ണൻ, സ്വപ്ന വിനോദ്,
സിന്ധു വിനോദ്, ഹണിമോൾ സതീശൻ,
വിലാസിനി രാജൻ, രാജേഷ്കുമാർ. ടി.കെ.,
ലെനീഷ്. ടി.പി, രാജേഷ് ടി.പി,
പുരുഷോത്തമൻ ടി.എം., ചന്ദ്രൻ.പി,
സുരേന്ദ്രൻ പി.വി, രമേശൻ പി.വി,
രജീഷ് ചാത്തോത്ത്പൊയിൽ, ദാസൻ കെ.പി.

Description: Viyyur Ujjwala Residents Association Annual General Body Meeting