വായനാപക്ഷാചാരണ സമാപന സദസ്സ് സംഘടിപ്പിച്ച് വിയ്യൂര്‍ സാഗര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം


Advertisement

വിയ്യൂര്‍: വായനാപക്ഷാചാരണ സമാപന സദസ്സ് സംഘടിപ്പിച്ച് വിയ്യൂര്‍ സാഗര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം. ലൈബ്രറി പരിസരത്ത് വെച്ച് നടത്തിയ പരിപാടി താലൂക് ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ക്വിസ് മത്സര വിജയികളായ ഉത്തര, ശ്രീഷ്ണയ, അവ്യൂകത്,(എല്‍.പി വിഭാഗം)പാര്‍വതി, അമേയ(യു.പി വിഭാഗം), വിപിന സനൂജ് ആതിര വിമേഷ് എന്നിവര്‍ക്കുള്ള സമ്മാന ദാനവും നടത്തി. ലൈബ്രറി ഭാരവാഹികളായ സുനില്‍, അനില്‍,വിജയരാജ് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement