ലഹരിയ്‌ക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട്; അരിക്കുളത്തെ കലാജാഥയ്ക്ക് സമാപനം


Advertisement

അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും അഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് കലാജാഥ ഊരള്ളൂര്‍ ടൗണില്‍ സമാപിച്ചു. വര്‍ത്തമാന കാലത്ത് ജില്ലയില്‍ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് നടത്തിയ ഈ ബോധവത്കരക്കണത്തെ ജില്ല പഞ്ചായത്ത് അഭിനന്ദിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കി വരുന്ന ആത്മ പദ്ധതിയെ ജില്ലാ പദ്ധതിയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന്‍ പറഞ്ഞു.

Advertisement

വഴി നീളെ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ ജനക്കൂട്ടം ജാഥയെ സ്വീകരിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.രജനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പ്രകാശന്‍, എന്‍.വി.നജീഷ് കുമാര്‍, മെമ്പര്‍ എം.കെ.ശാന്ത, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ.അടിയോടി, വി.ബഷീര്‍, കെ.എം.മുരളീധരന്‍, പി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കര്‍ട്ടന്‍ പേരാമ്പ്ര അവതരിപ്പിച്ച ജീവിതം മനോഹരമാണ് എന്ന നാടകം കെ.സി.കരുണാകരനും സംഘവും അവതരിപ്പിച്ചു.

Advertisement
Advertisement

Summary: Village’s fight against drug addiction; Kalajatha concludes in Arikkulam