‘ഇത് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ദുരന്തചിത്രം’ പേരാമ്പ്ര സ്വദേശിനി വിജയശ്രീ രാജീവിന്റെ ‘പറയുവാനാവാതെ’ മ്യൂസിക്കല്‍ ആല്‍ബം ചിത്രീകരണം തുടങ്ങി


കൊയിലാണ്ടി: വിജയശ്രീ രാജീവ് രചിച്ച ‘പറയുവാനാവാതെ ‘ എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ ദുരന്ത ചിത്രമാണ് പറയുവാനാവാതെയുടെ പ്രമേയം. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഒ.കെ.സുരേഷാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. അഞ്ചാം പീടികയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.

രമേശ് റെറ്റിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയിത്രി വിജയശ്രീ രാജീവ്, രാജീവന്‍, വി.വട്ടപ്പാറക്കല്‍ കുമാരന്‍, അനില്‍ കാരയാട്, ശ്രീജിത്ത്.പി.കെ, ആകാശ് രാജ്, വി.പത്മിനി അമ്മ, കെ.സി.അനുഷാ ശ്രീജിത്ത്, ശ്രീലക്ഷ്മി എസ്.ശ്രാവണ്‍ജിത്ത്, എസ്.രജി എരഞ്ഞോല, ഷാജി പയ്യോളി എന്നിവര്‍ പങ്കെടുത്തു.

ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ക്യാമറയും സംവിധാനവും ഷാജി പയ്യോളിയാണ് നിര്‍വഹിച്ചത്. ആലാപനം: ശ്രീമതി നൂറ സലാം, എഡിറ്റിംഗ്: യു.കെ. ഷിജു പൈതൊത്ത്, മിക്സിങ്: ലിജിത്ത് അഡാര്‍ സ്റ്റുഡിയോ, ചമയം: കുമാര്‍ കല്‍പ്പത്തൂര്‍, നിര്‍മ്മാണം: ശ്രീമതി വിജയശ്രീ രാജീവ്