കോഴിക്കോട് ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്


Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ(21.6.2024) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി ടി സൂരജ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Advertisement

കോഴിക്കോട് കലക്ട്രേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് വച്ച ബാരിക്കേഡ് മറികടന്ന് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയായിരുന്നു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയായിരുന്നു.

Advertisement
Advertisement