സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക്, എതിര്‍വശത്തുനിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി; പേരാമ്പ്രയില്‍ യുവാവിന്റെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


Advertisement

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൈതക്കല്‍ പുറ്റാട് കോളനിയില്‍ ഹനീഫയാണ് അപകടത്തില്‍ മരിച്ചത്. അന്‍പത്തഞ്ച് വയസ്സായിരുന്നു.

Advertisement

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ കക്കാട് പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെടുകയായിരുന്നു.

Advertisement
Advertisement

വീഡിയോ കാണാം