ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് വിക്ടറി കൊരയങ്ങാട്


കൊയിലാണ്ടി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിക്ടറി കൊരയങ്ങാട് വെറ്ററന്‍സ് ഫുട്‌ബോള്‍ സംഘടിപ്പിച്ചു. കൊയിലാണ്ടിയുടെ ഫുട്‌ബോള്‍ താരം ഋഷി ദാസ് കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ബാബുവിന്റെ നേതൃത്വത്തിലുള്ള ശാല ടീം ടൂര്‍ണ്ണമെന്റില്‍ വിജയികളായി.

ഋഷി ദാസ് കല്ലാട്ട്, പി.പി. ബാലന്‍, ടി.ടി. ഷാജി, എ.ടി. രാജന്‍, സി.എം. ബാലന്‍, എം.ജി വിഷ്ണു, എം.കെ വേണു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ നല്‍കി. പി.കെ. സുമിത്, ഇ.കെ. വിജീഷ് കെ.ആര്‍. വിനീഷ്, അമിത് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Summary: Victory Korayangad organized a football match as part of the Onam celebrations.