കൊയിലാണ്ടിയിലെ ഡയാലിസിസ് രോഗികൾക്ക് കൈ താങ്ങായി വിമുക്ത ഭടന്മാർ


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഡയാലിസിസ് രോഗികൾക്ക് കൈ താങ്ങായി വിമുക്ത ഭടന്മാർ. താലൂക്കാസ്പത്രിയിലെ സാന്ത്വനം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്കാണ് വിമുക്തഭടൻമാർ സംഭാവന നൽകിയത്. എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേ ഷൻ അരിക്കുളം, കീഴരിയൂർ യൂണിറ്റുകൾ സംയുക്തമായാണ് തുക സമാഹരിച്ചത്.

തുക ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണന് യു.കെ.രാഘവൻ നായർ കൈമാറി. ശശീന്ദ്രൻ ആയില്യം, എ ശിവപ്രസാദ്, കെ.സുകുമാരൻ നായർ, മുരളി മൂടാടി, എം. മനോജ് തുടങ്ങിയവർ പങ്കെടുത്തു.