നാടന്‍പാട്ട്, നാടകക്കളരി തുടങ്ങിയ വിവിധ പരിപാടികള്‍; വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സിഗ്നേച്ചര്‍ പുരോഗമിക്കുന്നു


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പറ്റ ഗവ ഹൈസ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സിഗ്‌നേച്ചര്‍-2024 ‘ആരംഭിച്ചു. സഹവാസ ക്യാമ്പ് പ്രശസ്ത ഗായകന്‍ വി.ടിമുരളി ഉദ്ഘാനെം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ പ്രിയേഷ്.കെ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാഗേഷ്.പി.കെ, എസ്.എം.സി ചെയര്‍മാന്‍ രജീഷ് അഗ്രിമ, എം.പി.ടി എ പ്രസിഡന്റ് ശ്രീകല, പൂര്‍വ്വ വിദ്യാര്‍ഥി സംഘം പ്രസിഡണ്ട് ഗംഗാധരന്‍ മാസ്റ്റര്‍, സ്റ്റാഫ് സിക്രട്ടറി ജയന്‍.പി.ഡി എന്നിവര്‍ സംസാരിച്ചു.

സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന രചനാ ശില്പശാല, നാടകക്കളരി, നാടന്‍പാട്ട് ശില്പശാല, കുട നിര്‍മ്മാണ പരിശീലനം, വാനനിരീക്ഷണം, യോഗ പരിശീലനം എന്നിവയ്ക്ക് വിമീഷ് മണിയൂര്‍, ഗോപി നാരായണന്‍, ബിനീഷ് മണിയൂര്‍, സന്ദീപ് സത്യന്‍, സജിത, സി പത്മനാഭന്‍, അജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പ് ഫയര്‍, കരോക്കെ ഗാനമേള എന്നിവയും സഹവാസ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. പ്രധാനാധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതവും ക്യാമ്പ് കണ്‍വീനര്‍ നിജീഷ്.കെ.കെ നന്ദിയും പറഞ്ഞു.