അറിയിപ്പ്; മൂടാടി- മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹന ഗതാഗതം തടസ്സപ്പെടും


മൂടാടി: മൂടാടി മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹനഗതാഗതം തടസ്സപ്പെടും. വ്യാഴം വൈകുന്നേരം 6 മണി മുതല്‍ ഡിസം 27 വെളളി വൈകു 6 മണി വരെ മൂടാടി ടൗണ്‍ മുതല്‍ അണ്ടര്‍ പാസ് വരെയാണ് വാഹനഗതാഗതം തടസ്സപ്പെടുക.

ജലജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി മൂടാടി റെയില്‍വേ ക്രോസിംഗ് പൈപ്പ് ലൈന്‍ പണി നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെടുന്നത്.